108 ആമ്പുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങാന്‍ കാരണം. ഒരു വര്‍ഷംമുമ്പ്, ജീവനക്കാരുടെ ഹാജര്‍, ശമ്പള പ്രോസസ്സിംഗ് എന്നിവ കാര്യക്ഷമമാക്കുന്നതിന് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരുന്നു. മൊബൈല്‍ ഫോണിലെ ക്യാമറ, ജിപിഎസ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ആണ് ഇതുവഴി ഹാജര്‍ രേഖപ്പടുത്തുന്നത്. ജീവനക്കാര്‍ അവരുടെ നിയുക്ത സ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചേരുകയും ആപ്ലികേഷന്‍ ഉപയോഗിച്ച് അവരുടെ ഹാജര്‍ രേഖപ്പെടുത്തുകയും വേണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ അധികാരികള്‍ക്ക് കൃത്യമായ വിശദീകരണം നല്‍കേണ്ടി വരും. ആപ്ലിക്കേഷനിലൂടെ രേഖപ്പെടുത്തിയ ഹാജര്‍ മാത്രമേ ശമ്പളത്തിനായി പരിഗണിക്കു എന്ന് കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കുലറുകള്‍ വഴി ജീവനക്കാരെ അറിയിച്ചിരുന്നു. അല്ലാത്ത പക്ഷം ഇത് രേഖപ്പെടുത്താത്തവരുടെ ശമ്പളം ലഭിക്കാന്‍ കാലതാമസം നേരിടുമെന്നും സര്‍ക്കുലറുകള്‍ വഴി അറിയിപ്പ് നല്‍കിയിരുന്നു. ഏകദേശം 1200 ജീവനക്കാര്‍ കൃത്യമായി ആപ്ലിക്കേഷനിലൂടെ അവരുടെ ഹാജര്‍ രേഖപ്പെടുത്തിയപ്പോള്‍ നൂറോളം ജീവനക്കാര്‍ ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടു. തുടര്‍ച്ചയായി ഇതില്‍ വീഴ്ച വരുത്തിയവര്‍ക്ക് മുന്നറിയിപ്പ് കത്തുകള്‍നല്‍കിയെങ്കിലും ഫലം കണ്ടില്ല. അതിനെ തുടര്‍ന്ന് ആപ്ലിക്കേഷനിലൂടെ കൃത്യമായി ഹാജര്‍ രേഖപ്പെടുത്തിയ ജീവനക്കാര്‍ക്ക് അവരുടെ മാര്‍ച്ച് മാസത്തെ ശമ്പളം കൃത്യസമയത്ത് ലഭിക്കുകയും നേരെമറിച്ച്, ആപ്ലിക്കേഷനിലൂടെ ഹാജര്‍ രേഖപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടവര്‍ക്ക് സാങ്കേതിക പ്രശ്‌നങ്ങളാല്‍ അവരുടെ ഹാജര്‍ പ്രശ്‌നം പരിഹരിക്കുന്നതുവരെ ശമ്പളം നല്‍കുന്നതില്‍ കാലതാമസം നേരിടുകയും ചെയ്യുന്നത്. ഇതാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Salary of 108 ambulance staff withheld: Officials give reasons